കോവിഡ് മുക്തി നേടി, എന്നിട്ടും നാട്ടുകാരുടെ അവഗണനയും ആക്ഷേപവും; നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും 

കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ യുവാവിന് നാട്ടുകാരില്‍ നിന്ന് മോശം പെരുമാറ്റം
കോവിഡ് മുക്തി നേടി, എന്നിട്ടും നാട്ടുകാരുടെ അവഗണനയും ആക്ഷേപവും; നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും 

ഭോപ്പാല്‍:  കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ യുവാവിന് നാട്ടുകാരില്‍ നിന്ന് മോശം പെരുമാറ്റം. അവഗണന സഹിക്കാന്‍ വയ്യാതായതോടെ യുവാവും കുടുബവും വീട് ഉപേക്ഷിച്ച് നാടുവിടാന്‍ തീരുമാനിച്ചു.

മധ്യപ്രദേശിലാണ് സംഭവം. ശിവ്പുരി സ്വദേശിയായ യുവാവാണ് നാട്ടുകാരുടെ മാനസിക പീഡനത്തിന് ഇരയായത്. 'ഞാനും എന്റെ കുടുംബവും സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് അയല്‍വാസികള്‍ മറ്റുളളവരോട് പറയുന്നു. വീട്ടില്‍ പാല്‍ കൊണ്ടുതരുന്ന ആളോട് വീട്ടില്‍ പോകരുതെന്ന് പറഞ്ഞ് വിലക്കി. അല്ലാത്തപക്ഷം രോഗം പകരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ജീവിക്കാന്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥ. അതിനാല്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി'- യുവാവ് പറയുന്നു.

മധ്യപ്രദേശിലെ പ്രമുഖ നഗരമായ ഇന്‍ഡോറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 42കാരനാണ് മരണത്തിന്  കീഴടങ്ങിയത്. ഇതോടെ ഇന്‍ഡോറില്‍ മാത്രം മരണസംഖ്യ 33 ആയി.  പുതുതായി 22 കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്‍ഡോറില്‍ മാത്രം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 328 ആയി. നിലവില്‍ സംസ്ഥാനത്ത് 564 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com