തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ പത്ത് വിദേശ മതപ്രചാരകര്‍ അറസ്റ്റില്‍ ; നിരീക്ഷണത്തിലാക്കി, പ്രദേശത്ത് അതീവ ജാഗ്രത

സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ക്ക് മതപ്രവര്‍ത്തനം നടത്താന്‍ അനുമതി ഇല്ലായിരുന്നുവെന്ന് കണ്ടെത്തി
തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ പത്ത് വിദേശ മതപ്രചാരകര്‍ അറസ്റ്റില്‍ ; നിരീക്ഷണത്തിലാക്കി, പ്രദേശത്ത് അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട് മയിലാടുതുറൈയില്‍ പത്ത് വിദേശ മതപ്രചാരകര്‍ അറസ്റ്റിലായി. നാഗപട്ടണത്തെ മദ്രസയില്‍ കഴിയുകയായിരുന്നു ഇവര്‍. ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാക്കി. ഫ്രാന്‍സില്‍ നിന്നെത്തിയ അഞ്ചുപേരും മൂന്ന് കാമറൂണ്‍ സ്വദേശികളും ബെല്‍ജിയം, കോംഗോ സ്വദേശികളുമാണ് അറസ്റ്റിലായത്. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ക്ക് മതപ്രവര്‍ത്തനം നടത്താന്‍ അനുമതി ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കോവിഡിന്റെ സാമൂഹിക വ്യാപനമെന്ന ആശങ്കയും ശക്തമാകുകയാണ്. രോഗ പ്രതിരോധ നടപടികളില്‍  നടപടികളില്‍ സുതാര്യത ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്ത് നല്‍കി. രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കൃത്യമായ കണക്കുകള്‍ പുറത്തുവിടണമെന്നും ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

നാള്‍ക്കുനാള്‍ കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് തമിഴ്‌നാട്ടില്‍ നിലവിലുള്ളത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയ്മ അടക്കമുള്ള മലയാളി സംഘടനകള്‍ മുഖ്യമന്ത്രിക്ക്  കത്തയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com