മെയ് മൂന്നുവരെ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ

മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി
മെയ് മൂന്നുവരെ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി :  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ. മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒന്നാംഘട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കുറവുള്ള മേഖലകളില്‍ നിയന്ത്രിതമായി ട്രെയിനുകള്‍ ഓടിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് 19 ദിവസം കൂടി സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ മെയ് മൂന്ന് വരെ പാസഞ്ചര്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണ്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com