കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബത്തെ ക്വാറന്റൈന്‍ ചെയ്യാനെത്തി, മെഡിക്കല്‍ സംഘത്തിനു നേരെ കല്ലേറ്

കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബത്തെ ക്വാറന്റൈന്‍ ചെയ്യാനെത്തി, മെഡിക്കല്‍ സംഘത്തിനു നേരെ കല്ലേറ്
കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബത്തെ ക്വാറന്റൈന്‍ ചെയ്യാനെത്തി, മെഡിക്കല്‍ സംഘത്തിനു നേരെ കല്ലേറ്


മൊറാദാബാദ്: കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയായിരുന്ന മെഡിക്കല്‍ സംഘത്തിനു നേരെ കല്ലേറ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഡോക്ടര്‍മാരും പൊലീസും അടങ്ങിയ സംഘത്തിനു നേരെ ആക്രമണമുണ്ടായത്.

കുടുംബാംഗങ്ങളെ കയറ്റി മെഡിക്കല്‍ സംഘം ആംബുലന്‍സിലേക്കു കയറിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ പാഞ്ഞടത്ത് ആക്രമണം നടത്തുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. മെഡിക്കല്‍ സംഘത്തിലെ കുറച്ചു പേര്‍ പ്രദേശത്ത് കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.

മൊറാദാബാദിലെ നാഗ്പാനിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളെയാണ് മെഡിക്കല്‍ സംഘം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. കുടുംബാംഗങ്ങള്‍ പുറത്തെത്തി വണ്ടിയിലേക്കു കയറിയപ്പോള്‍ തന്നെ ചുറ്റുപാടും നിന്നു കല്ലേറുണ്ടായെന്ന് എസ്എസ്പി അമിത് പഥക് പറഞ്ഞു. ആംബുലന്‍സിനും പൊലീസ് വാഹനത്തിനും ആക്രമണത്തില്‍ കേടു പറ്റി. കുടുംബാംഗങ്ങളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്കും മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കും കല്ലേറില്‍ പരിക്കു പറ്റി. സ്ഥിതി നിയന്ത്രണവിധേയമായതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com