കോവിഡിനെ നേരിടാന്‍ റോബോട്ടിനെ ഇറക്കി; വൈറസ്‌ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കല്‍ 'ദൗത്യം'

ജില്ലാ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആദിത്യ രഞ്ജന്റെ നേതൃത്വത്തിലാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ചത്. 
കോവിഡിനെ നേരിടാന്‍ റോബോട്ടിനെ ഇറക്കി; വൈറസ്‌ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കല്‍ 'ദൗത്യം'

കോവിഡ് വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ റോബോട്ടിനെ നിര്‍മ്മിച്ച് ഝാര്‍ഖണ്ഡ്. വെസ്റ്റ് സിംഹ്ഭൂം ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതരെ പരിചരിക്കാനായി റോബോട്ടിനെ രംഗത്തിറക്കിയത്. ജില്ലാ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആദിത്യ രഞ്ജന്റെ നേതൃത്വത്തിലാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ചത്. 

കോവിഡ് റോബോട്ട് എന്ന് അര്‍ത്ഥം വരുന്ന കോ-ബോട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇത് കോവിഡിന് എതിരെ പോരാടാനുള്ള പല വഴികളില്‍ ഒന്നാണെന്ന് രഞ്ജന്‍ പറയുന്നു. റോബോട്ടുകളുടെ പ്രവര്‍ത്തനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖ ബാധിതരുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com