തീവ്രത കുറയുന്നില്ല; രാജ്യത്തെ കോവിഡ്‌ 19 കേസുകള്‍ 12,000 പിന്നിട്ടു, 400 കടന്ന്‌ മരണ നിരക്ക്‌

ഓരോ ദിവസവും ആയിരത്തിന്‌ മുകളില്‍ കേസുകള്‍ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌ വലിയ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നത്‌
തീവ്രത കുറയുന്നില്ല; രാജ്യത്തെ കോവിഡ്‌ 19 കേസുകള്‍ 12,000 പിന്നിട്ടു, 400 കടന്ന്‌ മരണ നിരക്ക്‌


ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്‌ 19 ബാധിതരുടെ എണ്ണം 12370 ആയി. രാജ്യത്ത്‌ 422 പേര്‍ ഇതുവരെ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഓരോ ദിവസവും ആയിരത്തിന്‌ മുകളില്‍ കേസുകള്‍ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌ വലിയ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നത്‌.

പരിശോധനക്ക്‌ വിധേയമാക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന്‌ ഐസിഎംആര്‍ ആവശ്യപ്പെട്ടു. 10440 പേരാണ്‌ രാജ്യത്ത്‌ ഇപ്പോള്‍ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ കേസുകളും മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 187 പേരാണ്‌ ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്‌.

ഡല്‍ഹിയില്‍ 32, തമിഴ്‌നാട്ടില്‍ 14, രാജസ്ഥാനില്‍ 11, മധ്യപ്രദേശില്‍ 53, ഗുജറാത്തില്‍ 33 എന്നിങ്ങനെയാണ്‌ സംസ്ഥാനങ്ങളിലെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കണക്ക്‌. കര്‍ണാടകയില്‍ 279 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ 12 പേര്‍ മരിച്ചു. ബംഗളൂരുവിലാണ്‌ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്‌ കേസുകളുള്ളത്‌. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്‌ കേസുകളുള്ളത്‌ മുംബൈയിലാണ്‌. 1756 പേര്‍ക്കാണ്‌ മുംബൈയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തമിഴ്‌നാട്ടില്‍ ചെന്നൈയും കോയമ്പത്തൂരും ഹോട്ട്‌സ്‌പോട്ടുകളായി തുടരുകയാണ്‌.

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ദിവസം 40000 കോടി രൂപയുടെ നഷ്ടമുണ്ടാവുന്നു എന്നാണ്‌ വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍. ഇതോടെ സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാന്‍ പാക്കേജ്‌ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാണ്‌. രണ്ടാം ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ കേന്ദ്ര മന്ത്രിസഭാ ഇന്നലെ യോഗം ചേര്‍ന്നെങ്കിലും സാമ്പത്തിക പാക്കേജ്‌ സംബന്ധിച്ച്‌ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com