ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത നടത്തം; നടുറോഡില്‍ യോഗ പരിശീലിപ്പിച്ച് പൊലീസ് (വീഡിയോ)

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാണ് രാജ്യത്ത് പൊലീസ് സ്വീകരിച്ചുവരുന്നത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത നടത്തം; നടുറോഡില്‍ യോഗ പരിശീലിപ്പിച്ച് പൊലീസ് (വീഡിയോ)

പുനെ: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാണ് രാജ്യത്ത് പൊലീസ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ പൊലീസ് സ്വീകരിക്കുന്ന പല നടപടികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ലാത്തിച്ചാര്‍ജും, തവളച്ചാട്ടവും ഏത്തമീടിക്കലും ഒക്കെ കഴിഞ്ഞ്, റോഡില്‍ യോഗ പ്രാക്ടീസ് ചെയ്യിക്കുന്നത് വരെ എത്തി നില്‍ക്കുകയാണ് പൊലീസിന്റെ 'ശിക്ഷാ നടപടികള്‍'. 

മഹാരാഷ്ട്രയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത നടത്തത്തിന് പോയ ആളുകളെയാണ് പൊലീസ് റോഡില്‍ യോഗ പരിശീലനത്തിന് വിധേയരാക്കിയത്. പുനെയിലെ ബിബവെവാഡിയില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. 

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ബുധനാഴ്ച രാത്രിയിലെ കണക്കു പ്രകാരം, സംസ്ഥാനത്ത് പുതിയതായി 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 2,916 ആയി. ഇതുവരെ 187 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com