സാമ്പത്തിക തട്ടിപ്പ്; തബ്‌ലീഗ്‌ ജമാഅത്ത് നേതാവിനെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ്; തബ്‌ലീഗ്‌ ജമാഅത്ത് നേതാവിനെതിരെ കേസ്
സാമ്പത്തിക തട്ടിപ്പ്; തബ്‌ലീഗ്‌ ജമാഅത്ത് നേതാവിനെതിരെ കേസ്

ന്യൂഡൽഹി: തബ്‌ലീഗ്‌ ജമാഅത്ത് നേതാവ് മൗലാന സാദ് കാന്ധല്‍വിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ്‌ലീഗ്‌ നേതാവിനെതിരെ ക്രിമിനല്‍ കേസാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി പൊലീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. 

മാര്‍ച്ച് 31ന് തലവനടക്കം ഏഴ് അംഗങ്ങള്‍ക്കെതിരെ നിസാമുദ്ദീന്‍ പൊലീസ് കേസെടുത്തിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. 

ഡൽഹി നിസാമുദ്ദീനില്‍ തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചതില്‍ നിരവധി കോവിഡ് ബാധിതര്‍ പങ്കെടുക്കുകയും പലർക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് എത്തിയവരടക്കം നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com