കോവിഡ് ബാധിത മേഖലയില്‍ പച്ചക്കറി വില്‍പ്പന; സ്ത്രീകളും പൊലീസുകാരും തമ്മില്‍ അടിപിടി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2020 03:17 PM  |  

Last Updated: 18th April 2020 03:17 PM  |   A+A-   |  

ghfg

 

മുംബൈ: മഹാരാഷ്ട്രയില്‍ നിരോധിത മേഖയില്‍ പച്ചക്കറി വില്‍പ്പനയ്ക്ക് എത്തിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മുബൈയിലെ മാന്‍ഖുര്‍ദ് അതീവ അപകട മേഖല വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവിടെ പച്ചക്കറി വില്‍ക്കാന്‍ എത്തിയ സത്രീകളും പൊലീസും തമ്മിലാണ് അടിപിടിയുണ്ടായത്. കച്ചവടം അവസനാനിപ്പിക്കണം എന്ന പൊലീസിന്റെ ആവശ്യം ഇവര്‍ നിരാകരിച്ചതാണ് അടിപിടിയില്‍ കലാശിച്ചത്. പച്ചക്കറി വണ്ടി മറിച്ചിട്ട സ്ത്രീകളെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നതും ഇവര്‍ തിരിച്ച് അടിക്കുന്നതും വിഡിയോയില്‍ കാണാം.