ലിഫ്റ്റില്‍ തുപ്പി; രണ്ട് വിദേശികള്‍ക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2020 02:40 PM  |  

Last Updated: 18th April 2020 02:40 PM  |   A+A-   |  

 

മംഗളൂരു:  ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്ക് എതിരെ കേസ്. കര്‍ണാടക മംഗളൂരുവിലെ കോഡെയ്ല്‍ബയിലില്‍ ഫഌറ്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന വിദേശികളാണ് ലിഫ്റ്റില്‍ തുപ്പിയത്.

ഇന്നലെ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്ത്. റോഡിലും പൊതു ഇടങ്ങളിലും തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശികളെയും മുറിയിലുളള മൂന്നുപേരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.