'എനിക്ക് കോവിഡ്, അരികിലേക്ക് വന്നാല്‍ ഞരമ്പ് മുറിയ്ക്കും'; ആശുപത്രിയുടെ മൂന്നാമത്തെ നിലയില്‍ നിന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, പിന്നീട് സംഭവിച്ചത് ( വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2020 06:13 PM  |  

Last Updated: 19th April 2020 06:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  തനിക്ക് കോവിഡ് ആണെന്ന് അവകാശപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ആശുപത്രിയുടെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യുവാവിനെ രക്ഷിച്ചു. യുവാവിന്റെ ആത്മഹത്യാശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. തനിക്ക് കോവിഡ് രോഗമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഇയാള്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

അതിനിടെ, ആരെങ്കിലും തന്റെ അരികിലേക്ക് വന്നാല്‍  ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുപ്പുകയും ചെയ്തു. തുടര്‍ന്ന് അനുനയിപ്പിച്ച് യുവാവിനെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.