'നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മുൻകൂർ അനുമതി' ; കേന്ദ്രത്തിന് നന്ദി അറിയിച്ച് രാഹുൽ

ഇന്ത്യന്‍ കമ്പനികളില്‍ നേരിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് പുതുതായി കൊണ്ടുവന്നത്
'നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മുൻകൂർ അനുമതി' ; കേന്ദ്രത്തിന് നന്ദി അറിയിച്ച് രാഹുൽ

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശനിക്ഷേപ നയത്തില്‍ കാതലായ മാറ്റം വരുത്തിയ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് സർക്കാർ നിയമം ഭേദ​ഗതി ചെയ്തത്. ഇതിനെ അഭിനന്ദിച്ചാണ് രാഹുൽ രം​ഗത്തെത്തിയത്.

'എന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും  വിദേശ നിക്ഷേപ നയം ഭേദഗതി ചെയ്ത സര്‍ക്കാരിന് നന്ദി' എന്നായിരുന്നു രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളില്‍ നേരിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് പുതുതായി കൊണ്ടുവന്നത്.

സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികളെയും ക്ഷീണിപ്പിക്കും. ഇത് ലക്ഷ്യമിട്ട് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. പ്രതിസന്ധിയുടെ ഈ കാലത്ത് ഇന്ത്യന്‍ കോര്‍പറേറ്റിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള വിദേശ ഇടപെടല്‍ അനുവദിക്കരുതെന്ന് ഏപ്രില്‍ 12 ന് രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com