മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 4200 ആയി;  മരിച്ചവര്‍ 223; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 552 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 4200 ആയി;  മരിച്ചവര്‍ 223; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 552 പേര്‍ക്ക്

മുംബൈ:മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 552 പേര്‍ക്കാണു പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്തെ ആകെ രോഗികള്‍ 4200 ആയി. 12 മരണം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 223 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 135 പേര്‍ക്കു കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 2798 ആയി. ആറ് പേര്‍ കൂടി മുംബൈയില്‍ മരിച്ചു. മുംബെയില്‍ മാത്രം ഇതുവരെ ജീവന്‍ നഷ്ടമായത് 131 പേര്‍ക്കാണ്. അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 20 േപര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇവിടെ രോഗബാധിതരുടെ എണ്ണം 138 ആയി. 11 പേരാണ് ധാരാവിയില്‍ കോവിഡിനെത്തുടര്‍ന്ന് ഇതുവരെ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com