മാസ്കില്ലെങ്കിൽ പമ്പുകളിൽ നിന്ന് പെട്രോൾ ലഭിക്കില്ല

പെട്രോൾ പമ്പുകളിൽ മാസ്​ക്​ ധരിക്കാതെ എത്തുന്നവർക്ക്​ ഇനി മുതൽ ഇന്ധനം നൽകില്ലെന്ന്​ പേട്രോളിയം ഡീലര്‍മാരുടെ സംഘടന
മാസ്കില്ലെങ്കിൽ പമ്പുകളിൽ നിന്ന് പെട്രോൾ ലഭിക്കില്ല

ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ മാസ്​ക്​ ധരിക്കാതെ എത്തുന്നവർക്ക്​ ഇനി മുതൽ ഇന്ധനം നൽകില്ലെന്ന്​ പെട്രോളിയം ഡീലര്‍മാരുടെ സംഘടന. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും സുരക്ഷ പരിഗണിച്ചാണ്​ തീരുമാനമെന്ന്​ ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ്​ അസോസിയേഷൻ പ്രസിഡൻറ്​ അജയ്​ ബൻസാൽ പറഞ്ഞു.

‘ഇന്ധനം അവശ്യ വസ്​തുവായതിനാൽ വർഷം മുഴുവൻ പ്രവർത്തിക്കുകയാണ്​ പമ്പുകൾ. ലോക്​ഡൗൺകാലത്തും ജീവനക്കാർ ഉപഭോക്​താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്​. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച്​ കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണ്​’- അജയ്​ ബൻസാൽ പറഞ്ഞു.

പെട്രോൾ പമ്പുകളിൽ മാസ്​ക്​ നിർബന്ധമാക്കു​ന്നത്​ കൂടുതൽ പേർ മാസ്​ക്​ ധരിക്കുന്നതിന്​ കാരണമാകും. ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ മാസ്​കില്ലാത്തവർക്ക്​ ഇന്ധനം നൽകേണ്ടതില്ലെന്ന്​ തീരുമാനം നടപ്പാക്കി.

അതേസമയം, ലോക്​ഡൗൺ കാലത്ത്​ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന്​ അജയ്​ ബൻസാൽ പറഞ്ഞു. മുൻ മാസങ്ങളിലെ വിൽപനയുടെ പത്തിലൊന്ന്​ മാത്രമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com