കേരളത്തിലേക്ക് പോവുകയല്ല; കേരളത്തെ കണ്ട് പഠിക്കുകയാണ് വേണ്ടത്; ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ജിഗ്നേഷ് മേവാനി

കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി
കേരളത്തിലേക്ക് പോവുകയല്ല; കേരളത്തെ കണ്ട് പഠിക്കുകയാണ് വേണ്ടത്; ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ജിഗ്നേഷ് മേവാനി

കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി. നമുക്ക് കേരളത്തിലേക്ക് പോകാം എന്ന പറച്ചില്‍ നമ്മള്‍ അവസാനിപ്പിക്കണം. പകരം, ഇന്ത്യ ഒട്ടാകെ കേരളത്തിന്റെ ക്ഷേമ രാഷ്ട്രീയവും നയങ്ങളും നടപ്പാക്കുകയാണ് വേണ്ടതെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു. 

കോവിഡ് പ്രതിരോധ മേഖലയില്‍ കേരളം സ്വീകരിക്കുന്ന നടപടികളെ ലോകവ്യാപകമായി പ്രശംസകള്‍ നേടിയിരുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചു. 

സാമുഹ്യ മാധ്യമങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ രീതിയും താരതമ്യം ചെയ്ത് ചര്‍ച്ചകളും സജീവമാണ്. കോവിഡ് ടെസ്റ്റുകള്‍ സജീവമായി നടത്തി ക്വാറന്റൈന്‍ നടപ്പാക്കുന്ന കേരളത്തിന്റെ നടപടി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com