തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ; സംഘാംഗങ്ങള്‍ നിരീക്ഷണത്തില്‍

തമിഴ്‌നാട്ടില്‍ വാരാണസി തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ; സംഘാംഗങ്ങള്‍ നിരീക്ഷണത്തില്‍

127 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞ് തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് സംഘം തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ തിരിച്ചെത്തിയത്. പെരുമ്പലൂര്‍, നാഗപട്ടണം സ്വദേശികളായ 59  വയസ്സുള്ള രണ്ട് സ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാരാണസിക്ക് പുറമെ, സംഘം ഇലഹബാദ്, കാശി, ഗയ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു.

ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടനത്തിന് പോയത്. ഫെബ്രുവരിയില്‍ യാത്ര തിരിച്ച സംഘം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാരാണാസിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരോടൊപ്പം ഇരുപത് ദിവസം ഇവര്‍ വാരാണാസിയില്‍ തങ്ങി.

ലോക്ക്ഡൗണ്‍ നീട്ടിയതോടെ തീര്‍ത്ഥാടക സംഘം പ്രദേശിക ഭരണകൂടത്തിന്റെ സഹായം തേടി. ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് തീര്‍ത്ഥാടകരെയെല്ലാം പ്രത്യേക ബസുകളില്‍ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com