രണ്ടാമത്തെ ആളും നെഗറ്റീവ് ; സംസ്ഥാനം കോവിഡ് മുക്തമായി എന്ന് ത്രിപുര മുഖ്യമന്ത്രി

എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു
ബിപ്ലബ് കുമാര്‍ (ഫയല്‍ ചിത്രം)
ബിപ്ലബ് കുമാര്‍ (ഫയല്‍ ചിത്രം)

അഗര്‍ത്തല : ത്രിപുര കോവിഡ് മുക്തമായി എന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് . സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് ബാധിതന്റെയും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് , സംസ്ഥാനം കോവിഡ് മുക്തമായെന്ന്  മുഖ്യമന്ത്രി ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.

ത്രിപുരയിലെ രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതോടെ ഞങ്ങളുടെ സംസ്ഥാനം കോവിഡ് മുക്തമായിരിക്കുകയാണ്. എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതമായി വീട്ടിലിരിക്കൂ. ബിപ്ലബ് ദേബ് ട്വീറ്റില്‍ കുറിച്ചു.

ത്രിപുരയില്‍ സ്ത്രീക്കാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് അഗര്‍ത്തല ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പിന്നീട് ഒരു പുരുഷനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് ഇയാളുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കണ്ടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com