പരിചരിക്കാൻ നഴ്സുമാരെത്തില്ല ; കോവിഡ് രോ​ഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ടുകൾ ! ( വീഡിയോ)

ബം​ഗ​ലൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്
പരിചരിക്കാൻ നഴ്സുമാരെത്തില്ല ; കോവിഡ് രോ​ഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ടുകൾ ! ( വീഡിയോ)

ബം​ഗളൂരു : ക​ർ​ണാ​ട​ക​യി​ൽ ചികിൽസയിലുള്ള രോ​ഗികളിൽ നിന്നും ഇനി കോവിഡ് പകരുമെന്ന പേടി വേണ്ട. ബം​ഗലൂരുവിലെ  കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഇ​നി മു​ത​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​ത് ന​ഴ്സു​മാ​ർ ആ​യി​രി​ക്കി​ല്ല. രോ​ഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ പുതിയ സംവിധാനമൊരുക്കി ആശുപത്രി അധികൃതർ.

റോ​ബോ​ട്ടു​ക​ൾ ആ​യി​രി​ക്കും ഇനി രോ​ഗികൾക്ക് ഭക്ഷണവും മരുന്നുകളും നൽകുക. ബം​ഗ​ലൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഴ്സിം​ഗ് സ്റ്റാ​ഫി​നോ മ​റ്റ് ബ​ന്ധ​പ്പെ​ട്ട ആരോ​ഗ്യപ്രവർത്തകർക്കോ രോ​ഗ​ബാ​ധ വ​രു​ന്ന​ത് ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് റോ​ബോ​ട്ടു​ക​ളെ വി​ന്യ​സി​ക്കു​ന്ന​ത്.

റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും റോബോട്ടുകളെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com