കോവിഡ്‌ എന്ന്‌ കരുതി ആശുപത്രികള്‍ തിരിച്ചയച്ചു, ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചു

താത്‌കാലിക ജോലി ആവശ്യത്തിനായി ദുബായില്‍ പോയ ഇവരുടെ ഭര്‍ത്താവ്‌ വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്
കോവിഡ്‌ എന്ന്‌ കരുതി ആശുപത്രികള്‍ തിരിച്ചയച്ചു, ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചു


മുംബൈ: കോവിഡ്‌ 19 സംശയിച്ച്‌ ആശുപത്രികള്‍ തിരിച്ചയച്ചതോടെ മലയാളി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചു. ആലപ്പുഴ അവലൂക്കുന്ന്‌ കൈതവളപ്പില്‍ വിമല(53) ആണ്‌ നവി മുംബൈയില്‍ മരിച്ചത്‌. താത്‌കാലിക ജോലി ആവശ്യത്തിനായി ദുബായില്‍ പോയ ഇവരുടെ ഭര്‍ത്താവ്‌ വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്‌.

മൂന്നാഴ്‌ച മുന്‍പ്‌ വിമലക്ക്‌ വീണ്‌ പരിക്കേറ്റിരുന്നു. അന്ന്‌ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10 ദിവസത്തിന്‌ ശേഷം ഡിസ്‌ചാര്‍ജ്‌ ചെയ്യുകയും ചെയ്‌തു. പിന്നീട്‌ പനിയും ശ്വാസംമുട്ടും വന്നതിനെ തുടര്‍ന്ന്‌ മുംബൈയിലെ അഞ്ച്‌ ആശുപത്രികളില്‍ ഇവരെത്തിയെങ്കിലും കോവിഡ്‌ പരിശോധനാ ഫലം ഉണ്ടെങ്കില്‍ മാത്രമേ പരിശോധിക്കുതയുള്ളു എന്നായിരുന്നു ആശുപത്രികളുടെ നിലപാട്‌.

ഡിവൈ പാട്ടീല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. അപ്പോഴേക്കും കോവിഡ്‌ 19 ആണെന്ന ഫലം ലഭിച്ചുവെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചതായി ഇവിടുത്തെ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com