പൊരുതിക്കയറിയ മണിപ്പൂരില്‍ നിന്ന് മറ്റൊരു മാതൃക; കൂപ്പുകയ്യോടെ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മനുഷ്യര്‍ (വീഡിയോ)

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍.
പൊരുതിക്കയറിയ മണിപ്പൂരില്‍ നിന്ന് മറ്റൊരു മാതൃക; കൂപ്പുകയ്യോടെ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മനുഷ്യര്‍ (വീഡിയോ)

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. വെറും രണ്ടു പോസിറ്റീവ് കേസുകള്‍ മാത്രമാണ് സംംസ്ഥാനത്തുണ്ടായിരുന്നത്. ചികിത്സയിലിരുന്ന അവസാനത്തെയാളും ആശുപത്രി വിട്ടതോടെ സംസ്ഥാനം കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരീക്ഷണം ശക്തമായി തുടരുകയാണ്. 

അതേസമയം, മണിപ്പൂരില്‍ സാമൂഹ്യ അകലം പാലിച്ച് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരത്തിവെച്ചിരിക്കുന്ന സാധനങ്ങള്‍ ഓരോന്നായി വന്ന് ആളുകള്‍ എടുക്കുന്നു. സാധനങ്ങള്‍ നല്‍കാന്‍ നില്‍ക്കുന്നവര്‍ ഇവരെ കൈവണങ്ങി അഭിവാദ്യം ചെയ്യുന്നു. മാതൃകാപരമായ ഈ നടപടി ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

ഇതിന് പിന്നാലെ വീഡിയോ ഏറ്റെടുത്ത് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി. 'പാമ്പിനെ കഴിക്കുന്നു എന്ന ഉപയോഗശൂന്യമായ കഥകള്‍ പ്രചരിപ്പിക്കാതിരിക്കൂ,നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനം മണിപ്പൂരിന്റെ സംസ്‌കാരികവും അച്ചടക്കവുമുള്ള കാണിക്കൂ' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com