കോവിഡ് ബാധിതയെന്ന് സംശയം, ശവസംസ്കാര ചടങ്ങ് തടഞ്ഞു, നാട്ടുകാരുമായി ഏറ്റുമുട്ടൽ, കല്ലേറ്; ആകാശത്തേയ്ക്ക് വെടിവെച്ച് പൊലീസ് ( വീഡിയോ)

കോവിഡ് എന്ന് സംശയിക്കുന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങിനിടെ എതിർപ്പുമായി എത്തിയ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി
കോവിഡ് ബാധിതയെന്ന് സംശയം, ശവസംസ്കാര ചടങ്ങ് തടഞ്ഞു, നാട്ടുകാരുമായി ഏറ്റുമുട്ടൽ, കല്ലേറ്; ആകാശത്തേയ്ക്ക് വെടിവെച്ച് പൊലീസ് ( വീഡിയോ)

ചണ്ഡീ​ഗഡ്: കോവിഡ് എന്ന് സംശയിക്കുന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങിനിടെ എതിർപ്പുമായി എത്തിയ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനും ആരോ​ഗ്യപ്രവർത്തകർക്കും നേരെ പ്രദേശവാസികൾ കല്ലേറിഞ്ഞു. തടിച്ചുകൂടിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലാ​ണ് സം​ഭ​വം. 60കാ​രി​യാ​യ സ്ത്രീ​യാ​ണ് മരിച്ചത്. ചാ​ന്ദ്പു​ര സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ സം​സ്‌​കാ​രം പ്രോട്ടോകോൾ പാ​ലി​ച്ച് പൊലീസിന്റെയും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ല്‍ കൂ​ട്ടം​കൂ​ടി​യെ​ത്തി​യ ആ​ളു​ക​ള്‍ പൊലീസിനെയും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ക്ര​മി​ക്കുകയായിരുന്നു. ജ​ന​ക്കൂ​ട്ടം വ​ടി​യും ക​ല്ലും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ള്‍​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ പൊലീസിന് ആകാശത്തേയ്ക്ക് വെ​ടി​വ​യ്‌​ക്കേ​ണ്ടി വ​ന്നു. 

 ആ​സ്മ രോ​ഗി​യാ​യിരുന്ന സ്ത്രീയുടെ ആരോ​ഗ്യനില തിങ്കളാഴ്ചയാണ് വഷളായത്.  ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ പരിശോധനാഫലം ല​ഭി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുടെ ശവസംസ്കാര ചടങ്ങിന് തുല്യമായ നടപടിക്രമങ്ങളാണ് പാലിച്ചതെന്ന് ആരോ​ഗ്യപ്രവർത്തകർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com