ഫുഡ് ഡെലിവറി ഏജന്റിന് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താന്‍ ശ്രമം

ചെന്നൈയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
ഫുഡ് ഡെലിവറി ഏജന്റിന് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റിന് കോവിഡ് സ്ഥിരീകരിച്ചു. 26കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ അര്‍ബുദരോഗിയായ പിതാവ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മരിച്ചിരുന്നു.

ചൊവ്വാഴ്ചയാണ്‌ യുവാവിന്റെ പരിശോധനാ ഫലം ലഭിച്ചത്. ഏപ്രില്‍ 22 വരെ 26കാരന്‍ ചെന്നൈ നഗരത്തില്‍ ഫുഡ് ഡെലിവറി ചെയ്തിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

നഗരത്തിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്നായിരിക്കാം അച്ഛന് കോവിഡ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മറ്റ് ആറ് പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com