ചെന്നൈയിൽ കോവിഡ് കേസുകളിൽ വൻ വർധന;  പുതുതായി 138 പേർക്കുകൂടി രോ​ഗം; ആശങ്ക

തമിഴ്നാട്ടിൽ 2323 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്
ചെന്നൈയിൽ കോവിഡ് കേസുകളിൽ വൻ വർധന;  പുതുതായി 138 പേർക്കുകൂടി രോ​ഗം; ആശങ്ക

ചെന്നൈ; തമിഴ്നാടിനെ ആശങ്കയിലാക്കി ചെന്നൈയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. ഇന്ന് 138 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ന​ഗരത്തിലെ രോ​ഗബാധിതരുടെ എണ്ണം 906 ആയി. തമിഴ്നാട്ടിൽ 2323 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ രോഗലക്ഷ്ണം ഇല്ലാത്ത മൂന്നൂറിലധികം പേരാണ് രോ​ഗികളായത്. 

അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ കുറയുമ്പോഴും ചെന്നൈയില്‍ ആശങ്ക ഇരട്ടിയാവുകയാണ്. ഭൂരിഭാഗം പേര്‍ക്കും കൊവിഡ് പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തതയില്ലാത്തത് സാമൂഹിക വ്യാപന സൂചനയാണ് നൽകുന്നത്. മൈലാപ്പൂർ, റോയ്പേട്ട തെരുവുകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.  38 കച്ചവടക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രധാന കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റ് അടച്ചു. 

ചെന്നൈയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ കുത്തനെ ഉയരുമ്പോഴും സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ നിരത്തുകളില്‍ തടിച്ചുകൂടിയത് ആശങ്കയായി. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം കടകൾ തുറന്നതോടെയാണ് ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com