പ്രവാസികളുടെ മടക്കം; എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദാംശങ്ങള്‍

പ്രവാസികളുടെ മടക്കം; എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദാംശങ്ങള്‍
പ്രവാസികളുടെ മടക്കം; എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദാംശങ്ങള്‍

ദുബൈ: ലോക്ക് ഡൗണിനെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കണമെന്ന് അബുദാബിയിലെ നയതന്ത്ര കാര്യാലയം അറിയിച്ചു.

മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ www.indianembassyuae.gov.in, www.cgidubai.gov.in എന്നീ വെബ് സൈറ്റുകളില്‍  വിവരങ്ങള്‍ നല്‍കണം. 'Register in Database of Indians to Travel Back to India under COVID-19 situation',' എന്ന ലിങ്കിലാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് എംബസിയുടെ അറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച വൈകിട്ട് അറയിപ്പു പുറത്തുവിട്ടതിനു ശേഷം വലിയ തിരക്കാണ് സൈറ്റില്‍ അനുഭവപ്പെടുന്നതെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവാമെന്നും എംബസി അറിയിച്ചു.

മടങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും വെവ്വേറെ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണം. കുടുംബത്തിലെ അംഗങ്ങളും കമ്പനികളിലെ ജീവക്കാരും വെവ്വേറെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് എംബസി പറഞ്ഞു. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് സര്‍ക്കാരിന് പദ്ധതി തയാറാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് രജിസ്‌ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംബസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com