അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി

അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു ത്‌ലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി

അമരാവതി: ആന്ധ്ര പ്രദേശിന് മൂന്നു തലസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള, മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് ഗവര്‍ണറുടെ അനുമതി. ഈ നിര്‍ദേശം ഉള്‍ക്കൊള്ളുന്ന നിയമ നിര്‍മാണത്തിന് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി.

ആന്ധ്ര ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഇന്‍ക്ലുസിവ് ഡെവലപ്‌മെന്റ് ഓഫ് ഓള്‍ റീജിയന്‍സ് ബില്‍, എപി കാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്നീ ബില്ലുകള്‍ക്കാണ് ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഈ രണ്ടു ബില്ലുകളും നേരത്തെ രണ്ടു വട്ടം നിയമസഭ പാസാക്കിയിരുന്നെങ്കിലും ലെജിസ്ലേറ്റിവ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഭരണഘടനയുടെ 197 അനുച്ഛേദപ്രകാരം സര്‍ക്കാര്‍ ബില്ലുകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയായിരുന്നു.

അമരാവതിയില്‍ ലെജിസ്ലേറ്റിവ് തലസ്ഥാനം, വിശാഖപട്ടണത്തില്‍ എക്‌സിക്യൂട്ടിവ് തലസ്ഥാനം, കര്‍ണൂലില്‍ ജുഡീഷ്യല്‍ തലസ്ഥാനം എന്നിങ്ങനെയാണ് ബില്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളായി വിഭജിച്ച് പ്ലാനിങ് ബോര്‍ഡുകള്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com