ആന്ധ്രയില്‍ 9,276പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 5,172, ഇന്നുമാത്രം മരിച്ചത് 98പേര്‍

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 9,276പേര്‍ക്ക് രോഗം
ആന്ധ്രയില്‍ 9,276പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 5,172, ഇന്നുമാത്രം മരിച്ചത് 98പേര്‍

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 9,276പേര്‍ക്ക് രോഗം. 1,50,209പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര്‍ രോഗമുക്തരായി. 1,407പേര്‍ മരിച്ചു. 72,188പേര്‍ ചികിത്സയിലാണ്. 

കര്‍ണാടകയില്‍ ഇന്ന് 5,172പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98പേര്‍ മരിച്ചു. 1,29,287പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 53,648പേര്‍ രോഗമുക്തരായി. 2,412പേര്‍ മരിച്ചു. 73,219പേരാണ് ചികിത്സയിലുള്ളത്. 

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി.
24 മണിക്കൂറിനിടെ 99 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം ഇതോടെ 4,034 ആയി.

1,90,966 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 24 മണിക്കൂറിനിടെ 60,580 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com