ഓരോ മാസവും കണക്കില്‍ പെടാതെ പോവുന്നത് 400ല്‍ ഏറെ കോവിഡ് മരണങ്ങള്‍; മരിച്ചവരില്‍ ഒരു പരിശോധനയും ഇല്ലെന്ന് പൂനെ മേയര്‍

പൂനെ: ഓരോ മാസവും നാനൂറു മുതല്‍ അഞ്ഞൂറു വരെ കോവിഡ് മരണങ്ങള്‍ കണക്കില്‍ വരാതെ പോവുന്നുണ്ടെന്ന് പൂനെ മേയര്‍ മുരളീധര്‍ മാഹോല്‍. നഗരത്തിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് ഈ മരണങ്ങള്‍ നടക്കുന്നതെന്ന് മാഹോല്‍ പറഞ്ഞു.

സാസോണ്‍ ജനറല്‍ ആശുപത്രിയില്‍ ദിവസം പന്ത്രണ്ടു  പേരെങ്കിലും കോവിഡ് ബാധിച്ചു മരിച്ചിട്ടു കണക്കില്‍ പെടാതെ പോവുന്നുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ഇതാണ് അവസ്ഥ. ചിലരെ മരിച്ച നിലയിലാണ് കൊണ്ടുവരുന്നത്. ചിലര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ മരിക്കുന്നു. ഇവര്‍ക്കൊന്നും പരിശോധന നടത്തുന്നില്ല. ഇവരില്‍ എക്‌സ്‌റേ എടുത്തവരിലെല്ലാം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നഗരത്തിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എത്തിയപ്പോള്‍ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തണം. എങ്കിലേ സമയത്തിന് ചികിത്സ നല്‍കാനാവൂവെന്ന് മേയര്‍ പറഞ്ഞു.

മേയര്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കലക്ടര്‍ നവല്‍ കിഷോര്‍ റാം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com