സുഹൃത്തുക്കളുമായി രാത്രികറക്കം പതിവാക്കി, ചോദ്യം ചെയ്ത അമ്മയെ യുവാവ് അടിച്ചുകൊന്നു 

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
സുഹൃത്തുക്കളുമായി രാത്രികറക്കം പതിവാക്കി, ചോദ്യം ചെയ്ത അമ്മയെ യുവാവ് അടിച്ചുകൊന്നു 

മാണ്ഡ്യ (കര്‍ണാടക): സുഹൃത്തുക്കളുമായി രാത്രി വൈകിയും സമയം ചിലവഴിക്കുന്നത് ചോദ്യം ചെയ്തതിന് കോളജ് വിദ്യാര്‍ത്ഥി അമ്മയെ അടിച്ചുകൊന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. 

തുടര്‍ച്ചയായി മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രികറക്കം പതിവാക്കിയപ്പോഴാണ് അമ്മ ചോദ്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച സ്ത്രീ മകനെ ശകാരിച്ചിരുന്നെന്നും ദേഷ്യത്തില്‍ യുവാവ് അമ്മയെ അടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com