അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ; ട്വീറ്റുമായി രാഹുല്‍ഗാന്ധി

കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ; ട്വീറ്റുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി:  കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് വേഗം സുഖപ്പെടട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഞായറാഴ്ചയാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അമിത്ഷാക്ക് പരിശോധന നടത്തിയത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് സ്ഥിരീകരിച്ച കാര്യം അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി എംയിസ് ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അമിത് ഷാ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com