കോവിഡ് കറിയും മാസ്ക് നാനും കഴിച്ച് വയറുനിറയ്ക്കാം; റെസ്റ്റോറന്റ് മെനുവിലെ പുത്തൻ വിഭവം വൈറൽ 

കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങൾ
കോവിഡ് കറിയും മാസ്ക് നാനും കഴിച്ച് വയറുനിറയ്ക്കാം; റെസ്റ്റോറന്റ് മെനുവിലെ പുത്തൻ വിഭവം വൈറൽ 


ജോധ്പൂർ: ഭക്ഷണ രം​ഗത്തും കൊറോണ ട്രെൻഡുകൾ നിറയുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി നാനും കറിയും തയ്യാറാക്കിയിരിക്കുകയാണ് ജോധ്പൂരിലെ ഒരു റെസ്റ്റോറന്റ്. കൊറോണാ വൈറസ് രൂപത്തിൽ തയ്യാറാക്കിയ ​ഗ്രേവിയും മാസ്കിന്റെ രൂപത്തിലുള്ള നാനുമാണ് ഇവർ ഒരുക്കിയത്. 

കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങൾ. മാസ്ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയിൽ കറിയും തയ്യാറാക്കി വിളമ്പിയാണ് വ്യത്യസ്തമായ ഈ ബോധവത്കരണം. വേദിക് എന്ന വെജിറ്റേറിയൻ ഹോട്ടലാണ് ഈ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 

പാലുൽപ്പന്നമായ ഖോയയാണ് കൊറോണാ രൂപത്തിൽ  നൽകിയിരിക്കുന്നത്. സാധാരണ ബട്ടർ നാനിനെ പരിഷ്കരിച്ച് മാസ്ക് രൂപത്തിലുമാക്കി.തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് കോവിഡ് കറിയുടെയും മാസ്ക് നാനിന്റെയും ചിത്രങ്ങൾ ഇവർ പങ്കുവച്ചിരിക്കുന്നത്.  ലോകത്തിൽ ആദ്യമായി വ്യത്യസ്തമായ ഇത്തരം ആശയം കണ്ടുപിടിച്ചവർ എന്നതിൽ അഭിമാനിക്കുന്നുവെന്നും ഉടമകൾ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com