ഗര്‍ഭിണിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി, കുത്തിയൊഴുകുന്ന പുഴ താണ്ടി; ദുരിതം (വീഡിയോ) 

ഗര്‍ഭിണിയായ യുവതിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി കുത്തിയൊഴുകുന്ന പുഴ കടക്കുന്ന വീഡിയോ വൈറലാകുന്നു
ഗര്‍ഭിണിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി, കുത്തിയൊഴുകുന്ന പുഴ താണ്ടി; ദുരിതം (വീഡിയോ) 

റായ്പൂര്‍: ഗര്‍ഭിണിയായ യുവതിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി കുത്തിയൊഴുകുന്ന പുഴ കടക്കുന്ന വീഡിയോ വൈറലാകുന്നു. നാലുപേര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

ഛത്തീസ്ഗഡില്‍ നിന്നുളളതാണ് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍. സര്‍ഗുജ ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയെ കുട്ടയില്‍ താങ്ങി നാലു നാട്ടുകാര്‍ ചേര്‍ന്ന് പുഴ കടന്നത്. ഒഴുക്കുളള പുഴ മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വടിയില്‍ കുട്ട കെട്ടിയാണ് യുവതിയെ അതില്‍ ഇരുത്തിയിരിക്കുന്നത്. 

ഗ്രാമത്തെ ബന്ധിപ്പിച്ചു കൊണ്ട് റോഡ് സൗകര്യം ഇല്ലാത്തതാണ് ഈ ദുരിതത്തിന് കാരണം. ആംബുലന്‍സ് എത്താത്ത സാഹചര്യത്തില്‍ കുട്ടയില്‍ ഇരുത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുത്തിയൊഴുകുന്ന നദിയില്‍ ദുരിതങ്ങള്‍ താണ്ടിയാണ് നാട്ടുകാര്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മഴക്കാലമാണെന്നത് ദുരിതം ഇരട്ടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com