ജഡ്ജി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവ് ഹൈക്കോടതിയില്‍

ജഡ്ജി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവ് ഹൈക്കോടതിയില്‍


നാഗ്പൂര്‍: തനിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഭാര്യ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു.  ഭാര്യയുടെ പരാതിയില്‍ വരട് പൊലീസാണ്‌ കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജ്ഡ്ജി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ജഡ്ജായ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. കൂടാതെ തന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

കുറച്ചുകാലമായി ജ്ഡ്ജിയുമായി അകന്നുകഴിയുകയാണ് ഭാര്യ. ജഡ്ജിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍സ് പ്രകാരം498എ, 377, 323,504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചെങ്കിലും ആഴ്്ചയില്‍ ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് മുന്‍കൂര്‍ ജാമ്യം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപീച്ചത്.

കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷമാണ് യുവതി പരാതി നല്‍കിയതെന്നും കേസിന്റെ മുഴവന്‍ വശങ്ങളും പരിശോധിച്ച ശേഷമെ കുറ്റപത്രം നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com