തമിഴ്‌നാട്ടില്‍ 5,875 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 5,532 പേര്‍ക്ക് രോഗം

തമിഴ്‌നാട്ടില്‍ 5,875 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 5,532 പേര്‍ക്ക് രോഗം
തമിഴ്‌നാട്ടില്‍ 5,875 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 5,532 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,875 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. 

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5,532 പേര്‍ക്കാണ് രോഗബാധ. 84 പേരാണ് കര്‍ണാടകയില്‍ ഇന്ന് രോഗം ബാധിച്ച് മരിച്ചത്. 

തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 2,37,613 ആയി. ഇതില്‍ 1,96,483 പേര്‍ക്ക് രോഗ മുക്തരാണ്. നിലവില്‍ 56,998 പേരാണ് ചികിത്സയിലുള്ളത്. 

98 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 4,132 ആയി. 24 മണിക്കൂറിനിടെ 60,344 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം 1,34,819 ആയി. 57,725 പേര്‍ക്ക് രോഗമുക്തി. 74,590 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ മരണം 2,496 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com