രാജ്യത്ത് കോവിഡ് ബാധിതര്‍ പതിനേഴര ലക്ഷമായി; 24 മണിക്കൂറിനിടെ 54,735 പേര്‍ക്ക് രോഗബാധ, 853 മരണം 

ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
രാജ്യത്ത് കോവിഡ് ബാധിതര്‍ പതിനേഴര ലക്ഷമായി; 24 മണിക്കൂറിനിടെ 54,735 പേര്‍ക്ക് രോഗബാധ, 853 മരണം 

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 37,364 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 54,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 853 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 5,67,730 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,45, 629 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 322 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . 9,601പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 4,31,719പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,66,883പേര്‍ രോഗമുക്തരായി. 15,316പേരാണ് ഇതുവരെ മരിച്ചത്. 1,49,214പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,345പേര്‍ പൂനെയില്‍ മാത്രം ചികിത്സയിലുണ്ട്. 

ആന്ധ്രാപ്രദേശില്‍ ഇന്നലെ 9,276പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,50,209പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര്‍ രോഗമുക്തരായി. 1,407പേര്‍ മരിച്ചു. 72,188പേര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com