വിവാദത്തിന് ഒടുവില്‍ ക്ഷണം എത്തി, അയോധ്യ ഭൂമിപൂജയില്‍ അഡ്വാനിയും ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും 

വിവാദത്തിന് ഒടുവില്‍ ക്ഷണം എത്തി, അയോധ്യ ഭൂമിപൂജയില്‍ അഡ്വാനിയും ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ഇരുവരെയും ചടങ്ങില്‍ ക്ഷണിക്കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് ഭൂമിപൂജ ചടങ്ങ്.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോഴും രാമജന്‍മഭൂമി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്ന എല്‍ കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്്റ്റ് ഫോണിലൂടെ ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരു നേതാക്കളും നേരിട്ട് അയോധ്യയില്‍ പോയി ചടങ്ങില്‍ സംബന്ധിക്കില്ല എന്നാണ് വിവരം. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

ബാബാറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ അഡ്വാനിയും ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച ലഖ്്‌നൗവിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഡ്വാനി, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com