'അത്ഭുതം, എന്തുകൊണ്ട് അദ്ദേഹം എയിംസില്‍ പോയില്ല ?'; അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ പോയതില്‍ പ്രതികരണവുമായി ശശി തരൂര്‍

നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയില്ല എന്നത് അത്ഭുതമുണ്ടാക്കുന്നു
'അത്ഭുതം, എന്തുകൊണ്ട് അദ്ദേഹം എയിംസില്‍ പോയില്ല ?'; അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ പോയതില്‍ പ്രതികരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കോവിഡ് സ്ഥിരീകരിച്ച അമിത് ഷാ എന്തുകൊണ്ട് ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയില്ല ?. എന്തുകൊണ്ടാണ് തൊട്ടടുത്ത സംസ്ഥാനത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോയതെന്നും ശശി തരൂര്‍ ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. 

നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയില്ല എന്നത് അത്ഭുതമുണ്ടാക്കുന്നു. തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പോയത്. പൊതു സ്ഥാപനങ്ങള്‍ ശക്തിപ്പെടാനും, പൊതുജന വിശ്വാസം ആര്‍ജ്ജിക്കാനും അധികാരത്തിലുള്ളവരുടെ സംരക്ഷണം ആവശ്യമാണ്. ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹരിയാനയിലെ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയിലാണ് ചികില്‍സ തേടിയത്. ഞായറാഴ്ചയാണ് 55 കാരനായ അമിത് ഷായ്ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com