ആയിരത്തിലധികം കോവിഡ് രോഗികളെ കാണാനില്ല, യുപിയിലെ ലക്‌നൗ നഗരം മുള്‍മുനയില്‍ 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ 1119 വൈറസ് ബാധിതരെ കാണാനില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ 1119 വൈറസ് ബാധിതരെ കാണാനില്ല. പരിശോധന സമയത്ത് മനഃപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലമാണ് ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിയാതെ പോയത്. ഇവരെ കണ്ടെത്തുന്നതിനുളള ഊര്‍ജ്ജിത ശ്രമത്തിലാണ് നഗരസഭ അധികൃതരും ആരോഗ്യവകുപ്പും.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച 2290 രോഗികളെയാണ് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ കാണാതായത്. മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ തെറ്റായി നല്‍കിയതാണ് ഇതിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1171 പേരെ കണ്ടെത്തി. 1119 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന് വ്യാപകമായ തോതിലാണ് ലക്‌നൗ നഗരത്തില്‍ പരിശോധന നടക്കുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ക്യാമ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലമാണ് കോവിഡ് സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. ഞായറാഴ്ച മാത്രം ലക്‌നൗവില്‍ 391 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com