ഉറക്കത്തിനിടെ കയറിപ്പിടിച്ചു; കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഡോക്ടര്‍ക്കെതിരെ കേസെടുത്തു. 

ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ട്രോമ കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് പരാതി. ജൂലൈ 25നാണ് സംഭവം നടന്നത്. രാത്രിയില്‍ തന്നെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നാണ് രോഗിയുടെ പരാതിയില്‍ പറയുന്നത്. ആശുപത്രിയുടെ പരാതിയില്‍ വിവി പുരം പൊലീസ് അജ്ഞാതനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. 

തനിക്ക് ഉണ്ടായ ദുരനുഭവം യുവതി ട്രോമ കെയര്‍ നോഡല്‍ ഓഫീസറോട് പറയുകയായിരുന്നു. നോഡല്‍ ഓഫീസര്‍ ധരിപ്പിച്ചത് അനുസരിച്ച് ആശുപത്രിയുടെ ഭരണനേതൃത്വം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ കുറിച്ചുളള വിവരങ്ങള്‍ പൊലീസിന് ആശുപത്രി അധികൃതര്‍ കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com