കല്യാണശേഷവും 'രഹസ്യബന്ധം' തുടരണമെന്ന് 'അങ്കിള്‍' ; നിരസിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ അച്ഛന് അയച്ചുകൊടുത്തു; യുവാവിനെതിരെ കേസ്

മൂന്ന് മാസം മുമ്പ് വീട്ടുകാര്‍ യുവതിക്ക് വേറെ കല്യാണം ആലോചിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂറത്ത് : യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പരാതിക്കാരിയായ യുവതിയുടെ അമ്മാവനാണ് അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലെ പുനയിലാണ് സംഭവം. 

സാരികളില്‍ ലേസും അലങ്കാരപ്പണികളും ചെയ്യുന്ന 25 കാരിയായ യുവതിയാണ് പരാതിക്കാരി. അമ്മാവനായ കരണില്‍ നിന്നാണ് യുവതി ഈ വിദ്യ പഠിച്ചത്. ഈ സമയത്ത് വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന 30 കാരനായ അങ്കിളുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയായിരുന്നു. 

ഒരു വര്‍ഷം മുമ്പ് കരണ്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. പ്രണയകാലത്തെ ബന്ധത്തിനിടെ യുവാവ് നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. 

മൂന്ന് മാസം മുമ്പ് വീട്ടുകാര്‍ യുവതിക്ക് വേറെ കല്യാണം ആലോചിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞ കരണ്‍, വിവാഹശേഷവും ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. 

ഇതില്‍ കലി പൂണ്ടാണ് യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ യുവതിയുടെ പിതാവിന് അയച്ചുകൊടുത്തത്. സമുദായത്തിലെ നിരവധി പേര്‍ക്കും വീഡിയോ ഇയാള്‍ അയച്ചുകൊടുത്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഇതോടെ യുവാവ് നാട്ടില്‍ നിന്നും മുങ്ങി. യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൂന പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com