കോവിഡ് പരിശോധന ഫലം വൈകി; യുവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിക്ക് പുറത്ത് ആംബുലന്‍സില്‍ കിടത്തിയത് രണ്ട് ദിവസം

കോവിഡ് പരിശോധനഫലം വൈകാന്‍ കാരണം ഇവരുടെ കൈവശം ആധാര്‍ ഇല്ലാത്തതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം 
കോവിഡ് പരിശോധന ഫലം വൈകി; യുവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിക്ക് പുറത്ത് ആംബുലന്‍സില്‍ കിടത്തിയത് രണ്ട് ദിവസം


പൂനെ: കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകിയതിനാല്‍ ആശുപത്രിക്ക് പുറത്ത് യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം.ശനിയാഴ്ച ലഭിച്ച പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പൂനെ നഗരത്തിനടുത്തുള്ള ശിക്രാപൂരിലാണ് സംഭവം. 

അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മകന്റെ കൈവശം പണമില്ലാത്തതിനാല്‍ മുന്‍ സര്‍പഞ്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്

കോവിഡ് പരിശോധനഫലം വൈകാന്‍ കാരണം ഇവരുടെ ആധാര്‍ കൈവശമില്ലാത്തതിനാല്‍ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്‌.  സ്വദേശത്ത് തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്തണമെന്നുള്ളതുകൊണ്ടാണ് ആശുപത്രിക്ക് പുറത്ത് ആംബുലന്‍സില്‍ തന്നെ മൃതദേഹം സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോവിഡ് പരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന കാര്യം അധികൃതര്‍  തന്നെ അറിയിച്ചിട്ടില്ലെന്ന് മകന്‍ പറയുന്നു.

പതിനഞ്ചുദിവസമായി   അമ്മ കോവിഡ് ലക്ഷണങ്ങളോടെ ബുദ്ധിമുട്ടിയിരുന്നു. ജൂലായ് 29ന് രഞ്ജന്‍ ഗാവിലെ ഒലു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശിക്രാപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരന്നു. എന്നാല്‍ ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ അമ്മ മരിച്ചതായും മകന്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ 16,000 രൂപ ചികിത്സാ ചെലവ് ആയി അവശ്യപ്പെട്ടതായും മകന്‍ പറയുന്നു.

അമ്മയുടെ മൃതദേഹം രണ്ട് ദിവസം സൂക്ഷിച്ചതിന്റെ തുക കടംവാങ്ങിയാണ് നല്‍കിയതെന്നും മകന്‍ പറഞ്ഞു. എന്നാല്‍ രോഗിയില്‍ നിന്ന് അധിക തുക ഈടാക്കിയില്ലെന്നും ബില്‍ തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com