ഭര്‍ത്താവിന്റെ ദ്രോഹം അസഹ്യമായി; തല്‍ക്ഷണം തലാക്ക് ചൊല്ലി യുവതി

ഭര്‍ത്താവിന്റെ ദ്രോഹം സഹിക്കാന്‍ കഴിയാതായതോടെയാണ് മൂന്ന് മക്കളുമായി വീട്ടിലേക്ക് മടങ്ങിയതെന്ന് യുവതി
ഭര്‍ത്താവിന്റെ ദ്രോഹം അസഹ്യമായി; തല്‍ക്ഷണം തലാക്ക് ചൊല്ലി യുവതി

അഹമദാബാദ്:  പീഡനം സഹിക്കവയ്യാതെ ഭര്‍ത്താവിന് ഉടനടി തലാക്ക് ചൊല്ലി യുവതി. ജുഹാപൂര സ്വദേശിയായ മുംതാസ് ഷെയിഖ് എന്ന യുവതിയാണ് ബന്ധം വേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ച് തലാക്ക് ചൊല്ലിയത്. ഷേര്‍ഖാന്‍ പതാന്‍ (33) എന്ന യുവാവിനെതിരെ 32കാരിയായ മുംതാസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ ദ്രോഹം സഹിക്കാന്‍ കഴിയാതായതോടെയാണ് മൂന്ന് മക്കളുമായി വീട്ടിലേക്ക് മടങ്ങിയതെന്ന് യുവതി പറയുന്നു. പ്രശ്‌നപരിഹാരത്തിനായി പതാന്‍ യുവതിയുടെ വീട്ടിലെത്തിയെത്തിയപ്പോള്‍ മുംതാസ് ഉടനടി തലാക്ക് പറയുകയായിരുന്നു. പതാനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ മുംതാസ് ഭര്‍ത്താവ് തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് മൊഴി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com