'വര്‍ഗീയ ലഹള ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിച്ചു' ; സിപിഎം നേതാവിനെതിരെ കേസെടുത്തു

ക്രിമിനല്‍ ഗൂഢാലോചന, കിംവദന്തികള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ജിതേന്ദ്ര ചൗധരിക്കെതിരെ സര്‍ക്കാര്‍ ചുമത്തിയത് 
'വര്‍ഗീയ ലഹള ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിച്ചു' ; സിപിഎം നേതാവിനെതിരെ കേസെടുത്തു

അഗര്‍ത്തല : വര്‍ഗീയ ലഹള ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിച്ചു എന്നാരോപിച്ച് സിപിഎം നേതാവിനെതിരെ കേസെടുത്തു. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ജിതേന്ദ്ര ചൗധരിയ്‌ക്കെതിരെയാണ് ത്രിപുര സര്‍ക്കാര്‍ കേസെടുത്തത്. 

ഒരു പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്. ക്രിമിനല്‍ ഗൂഢാലോചന, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ജിതേന്ദ്ര ചൗധരിക്കെതിരെ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ ചുമത്തിയത്. 

പടിഞ്ഞാറന്‍ ത്രിപുരയിലെ ഖുമുല്‍വിങില്‍ സ്ഥാപിച്ചിട്ടുള്ള, ഗോത്രവനിതയുടെ  17 അടി ഉയരമുള്ള പ്രതിമയാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. ഈ സംഭവത്തില്‍ ജിതേന്ദ്ര ചൗധരി, വംശീയ വിദ്വേഷം ഉണ്ടാക്കി കലാപം ഉണ്ടാക്കുക ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി മിഹിര്‍ സര്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

കനത്ത മഴയെത്തുടര്‍ന്നാണ് പ്രതിമ തകര്‍ന്നതെന്നാണ് രാധാപൂര്‍ പൊലീസിന്റെ എഫ്‌ഐആര്‍ പറയുന്നത്. എന്നാല്‍ താന്‍ വിദ്വേഷപരമായ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com