കനത്ത മഴയില്‍ മുറി തകര്‍ന്നു; ഡ്രെയിനേജില്‍ വീണ് ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാതായി

കനത്ത മഴ തുടരുന്ന മുംബൈയില്‍ ട്രെയിനേജില്‍ വീണ് മൂന്നുപേരെ കാണാതായി.
കനത്ത മഴയില്‍ മുറി തകര്‍ന്നു; ഡ്രെയിനേജില്‍ വീണ് ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാതായി

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ അഴുക്ക് ചാലില്‍ വീണ് മൂന്നുപേരെ കാണാതായി. ഒരു സ്ത്രീയേയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാണാതായത്. സാന്റാക്രൂസ് ഈസ്റ്റ് ത്രിമൂര്‍ത്തി ചാളിലാണ്  സംഭവം നടന്നത്. ഇവര്‍ താമസിച്ചിരുന്ന മുറി തകര്‍ന്നുവീഴുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടിയിലാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇന്നും നാളെയും അതി തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബസുകള്‍ വഴിതിരിച്ചുവിടുകയാണ്. കിംഗ് സര്‍ക്കിള്‍, ദാദര്‍, ശിവാജിചൗക്ക്, കുര്‍ള എസ്ടി ഡെപ്പോ, ബാന്ദ്ര ടാക്കീസ് തുടങ്ങി പ്രമുഖ നഗരഭാഗങ്ങളിലെ റോഡുകളില്‍ എല്ലാം വെളളക്കെട്ട് രൂക്ഷമാണ്. മലാഡ് മേഖലയില്‍ മലയിടിച്ചിലും രൂക്ഷമാണ്. ഇന്നലെ രാവിലെ എട്ടുമണി മുതല്‍ ഇന്ന് രാവിലെ ആറു മണി വരെയുളള സമയത്ത് മുംബൈ നഗരത്തില്‍ 230 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.ദുരന്തബാധിത മേഖലകള്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെ സന്ദര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com