തെലങ്കാനയിലെ മുതിര്‍ന്ന സിപിഎം നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു
തെലങ്കാനയിലെ മുതിര്‍ന്ന സിപിഎം നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്:   സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ എംഎല്‍എയായിരുന്നു അദ്ദേഹം. 1999, 2004, 2014 വര്‍ഷങ്ങളിലാണ് സുന്നം രാജയ്യ നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ച സുന്നം രാജയ്യ തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവായിരുന്നു.

ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും മുന്നണി പോരാളിയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. സുന്നം രാജയ്യയുടെ രണ്ട് ആണ്‍മക്കള്‍ക്കും മകളുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സിപിെഎ സംസ്ഥാന സെക്രട്ടറി സത്യ നാരായണ്‍ സിങ് ഞറായാറാഴ്ച മരിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com