ശ്രീലങ്കന്‍ അധോലോകനായകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; രണ്ട് വര്‍ഷം വിലസിയത് വ്യാജ ആധാര്‍ കാര്‍ഡുമായി; അന്വേഷണവുമായി ക്രൈംബ്രാഞ്ച്

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ശ്രീലങ്കന്‍ അധോലോകനായകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; രണ്ട് വര്‍ഷം വിലസിയത് വ്യാജ ആധാര്‍ കാര്‍ഡുമായി; അന്വേഷണവുമായി ക്രൈംബ്രാഞ്ച്

ചെന്നൈ: ശ്രീലങ്കന്‍ അധോലോകനായകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ജൂലായ് അദ്യവാരമാണ് ശ്രീലങ്കയിലെ കൊള്ളസംഘ തലവന്‍ അംഗോദ ലോകയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ രണ്ട് വര്‍ഷത്തിലധികമായി വ്യാജമേല്‍വിലാസം ഉണ്ടാക്കി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കഴിയുകയായിരുന്നു. കൊലപാതകത്തിന്റെ അന്വേഷണം സിബിഐസിഡി ഏറ്റെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. എഫഐആര്‍ അനുസരിച്ച് അസ്വാഭാവിക മരണത്തിനും, ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കുന്നതിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 
2017ല്‍ തമിഴ്‌നാട്ടിലെത്തിയ ഇദ്ദേഹം പ്രദീപ് സിങ് എന്നപേരിലാണ് കോയമ്പത്തൂരില്‍ താമസിച്ചത്. അവിടെ ജിമ്മുകള്‍ക്ക് പ്രോട്ടീന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന തൊഴില്‍ നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മഥുരയിലെ അഭിഭാഷകന്‍ ശിവകാമി സുന്ദരിയുടെയും അവരുടെ തിരുപ്പൂര്‍ സുഹൃത്ത് ധ്യാനശ്വേരന്റെയും സഹായത്തോടെയാണ് ഇയാള്‍ കോയമ്പത്തൂരില്‍ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് എടുത്തത്.

ലോക ശ്രീലങ്കന്‍ യുവതിയായ അമാനി ധാന്‍ജിയ്‌ക്കൊപ്പമായിരുന്നു താമസം. ഇവരുടെ ഭര്‍ത്താവ് നേരത്തെ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.  സംശയാസ്പദമായ സാഹചര്യത്തിലാണ് ജൂലൈ ആദ്യം ലോക മരിച്ചത്. ഇയാളുടെ മൃതദേഹം മധുരയിലാണ് സംസ്‌കരിച്ചത്. സുന്ദരി, ധന്‍ജി, ധ്യാനേശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com