‍അൺലോക്ക് 3: ജിമ്മുകളും യോഗ സെൻററുകളും ഇന്നുമുതൽ, മാർഗനിർദേശങ്ങൾ

തീവ്ര നിയന്ത്രിത മേഖലകളിലെ ജിമ്മുകൾക്കും യോഗ സെന്ററുകൾക്കും പ്രവർത്തനാനുമതിയില്
‍അൺലോക്ക് 3: ജിമ്മുകളും യോഗ സെൻററുകളും ഇന്നുമുതൽ, മാർഗനിർദേശങ്ങൾ

ന്യൂഡൽഹി: അൺലോക്ക് 3യുടെ ഭാഗമായി രാജ്യത്ത് ജിമ്മുകൾക്കും യോഗാ കേന്ദ്രങ്ങൾക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. തീവ്ര നിയന്ത്രിത മേഖലകളിലെ ജിമ്മുകൾക്കും യോഗ സെന്ററുകൾക്കും പ്രവർത്തനാനുമതിയില്ല. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം.

കൂടുതൽ പേർ ഒത്തുചേരുന്നത് ഒഴിവാക്കാൻ സമയം ക്രമീകരിക്കണം അടക്കമുള്ള നടപടികൾ സ്വാകരിക്കണമെന്ന് മാർ​ഗ നിർദേശത്തിൽ പറയുന്നു. ഓരോ ബാച്ചിനും ഇടയിൽ പതിനഞ്ചു മുതൽ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം. ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികൾ നടത്തണം. വ്യായാമം ചെയ്യുന്ന ഒരാൾക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തിൽ വേണം ക്രമീകരണം. ആറടി അകലത്തിൽ വേണം ഉപകരണങ്ങൾ സ്ഥാപിക്കാൻ.

95 ശതമാനത്തിൽ താഴെ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോൾ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവർ മുഖമറ ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കുന്നതോ കൈകൾ കഴുകുന്നതോ നിർബന്ധമായും പാലിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്നും നിർദേശത്തിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com