ഏകപക്ഷീയവും അംഗീകരിക്കാന്‍ പറ്റാത്തതുമായ തീരുമാനം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ വീണ്ടും ചൈന

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഏകപക്ഷീയവും അംഗീകരിക്കാന്‍ പറ്റാത്തതുമായ തീരുമാനം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ വീണ്ടും ചൈന

മ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് എതിരെ ചൈന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഏകപക്ഷീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ തീരുമാനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് ബെന്‍ബിന്‍ പറഞ്ഞു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. കശ്മീര്‍ തര്‍ക്കം ബീജിങ് നിരന്തരമായിനിരീക്ഷിച്ച് വരികയാണെന്നും ബെന്‍ബിന്‍ പറഞ്ഞു. 

'കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. പാകിസ്ഥാന്റെയും ഇന്ത്യയുടെയും ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്ന തര്‍ക്കമാണിത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും ഇതാണ് വ്യക്തമാക്കുന്നത്. നിലവിലെ ഏകപക്ഷീയമായ മാറ്റം നിയമവിരുദ്ധവും അസാധുവുമാണ്. ഈ വിഷയം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണ്'- കശ്മീര്‍ വിഷയത്തെപ്പറ്റിയുള്ള പാകിസ്ഥാന്‍ അസോസിയേറ്റ് പ്രസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നുഅദ്ദേഹം. 

എന്നാല്‍ ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് ബെന്‍ബിന്‍ പ്രതികരിച്ചില്ല. ഇന്ത്യ ഏകപക്ഷിയമായാണ് തീരുമാനമെടുക്കുന്നത് എന്നായിരുന്നു 2019ല്‍ ആര്‍ട്ടിക്കിള്‍ 370 പ്രതികരിച്ചപ്പോള്‍ ചൈനയുടെ ആദ്യ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com