കര്‍ണാടകയില്‍ ഇന്ന് മരിച്ചത് 100പേര്‍; 5,619പേര്‍ക്ക് കൂടി കോവിഡ്

1,51,449പേര്‍ക്കാണ് ഇതുവരെരോഗം ബാധിച്ചത്. ഇതില്‍ 74,679പേര്‍ രോഗമുക്തരായി. 2,804പേര്‍ മരിച്ചു. 
കര്‍ണാടകയില്‍ ഇന്ന് മരിച്ചത് 100പേര്‍; 5,619പേര്‍ക്ക് കൂടി കോവിഡ്

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 5,619പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 100പേര്‍ മരിച്ചു. 1,51,449പേര്‍ക്കാണ് ഇതുവരെരോഗം ബാധിച്ചത്. ഇതില്‍ 74,679പേര്‍ രോഗമുക്തരായി. 2,804പേര്‍ മരിച്ചു. 

മഹാരാഷ്ട്രയില്‍ ഇന്ന് 10,309 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,68,265 ആയി. 24 മണിക്കൂറിനിടെ 334 പേര്‍ മരിച്ചതോടെ ആകെ മരണം 16,142 ആയി.

6,165 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 3,05,521 ആയി. 1,45,961 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

നിലവില്‍ 9,43,658 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. 36,466 പേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുമാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് 5,175 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 112പേര്‍ മരിച്ചു. 2,73,460പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 54,184പേര്‍ ചികിത്സയിലാണ്. 4,461പേര്‍ മരിച്ചു. 2,14,815പേരാണ് രോഗമുക്തരായത്. കേരത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 10,76പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 14,0232പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 12,6116രോഗമുക്തരായി. 10,0072പേരാണ് രോഗമുക്തരായത്. 4044പേര്‍ മരണത്തിന് കീഴടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com