കോവിഡ് വ്യാപനത്തിനിടെ അതിതീവ്രമഴ, വലഞ്ഞ് മുംബൈ നഗരം, വെളളപ്പൊക്കം (വീഡിയോ) 

മുംബൈയില്‍ തുടരുന്ന അതിതീവ്രമഴയില്‍ ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: കോവിഡ് വ്യാപനത്തിനിടെ പെയ്യുന്ന കനത്തമഴയില്‍ വലഞ്ഞ് മുംബൈ നഗരം. മുംബൈയില്‍ തുടരുന്ന അതിതീവ്രമഴയില്‍ ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഇന്നും കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. വസായ്- വിരാര്‍ മേഖലയിലാണ് ജനങ്ങള്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.

അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഘട്ട്, നാസിക് തുടങ്ങിയ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. താനെ, പാല്‍ഘര്‍, നാസിക് എന്നി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ദേശീയ ദുരന്തനിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച 2005ന് ശേഷമുളള ഏറ്റവും വലിയ മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടത്. വിവിധ ഭാഗങ്ങളില്‍ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com