സുശാന്ത് കേസ് സിബിഐ അന്വേഷിക്കും; ബീഹാറിന്റെ ശുപാർശ അം​ഗീകരിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ഉത്തരവ് ഉടൻ പുറത്തിറക്കും
സുശാന്ത് കേസ് സിബിഐ അന്വേഷിക്കും; ബീഹാറിന്റെ ശുപാർശ അം​ഗീകരിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

മുംബൈ: നടൻ സുശാന്ത് സിങ് രജപുത്തിന്റെ കേസ് സിബിഐക്ക് വിട്ടു. ബീഹാർ സർക്കാരിൻറെ ആവശ്യം അംഗീകരിച്ചാണ് നടപടി. കേസന്വേഷണം സിബിഐയെ ഏൽപ്പിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയാണ് സർക്കാർ തീരുമാനം കോടതിയെ അറിയിച്ചത്.

സുശാന്ത് സിംഗിൻറെ  മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു സുപ്രീം കോടതി.തനിക്കെതിരെ ബിഹാ‍ർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു റിയയുടെ ഹർജി.കേസന്വേഷണം സിബിഐക്ക് വിട്ട തീരുമാനത്തെ സുശാന്തിന്റെ കുടുംബം സ്വാ​ഗതം ചെയ്തു. നടന്റെ സഹോദരി ഇതറിയിച്ച്‌ ട്വീറ്റ് കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com